Recent-Post

നെടുമങ്ങാട് നഗരസഭ കിറ്റ് വിതരണം നടത്തി

നെടുമങ്ങാട്: അഗതി രഹിത കേരളം പദ്ധതി കിറ്റ് വിതരണം നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ നിർവഹിച്ചു. 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കിറ്റ് വിതരണം ഒമ്പതാം വാർഡ് ഗുണഭോക്താവ് കല്യാണസുന്ദരത്തിന് നൽകി നിർവഹിച്ചു.


വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി സതീശൻ, വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് സിന്ധു, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത, കൗൺസിലർമാരായ സിന്ധു കൃഷ്ണകുമാർ, ഷീജ, സിഡിഎസ് ചെയർപേഴ്സൺ റീജ നസീർ, സീനത്ത്, അസീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 


 
  


    
  0  

    




Post a Comment

0 Comments