Recent-Post

പോലീസ് ആസ്ഥാനത്തെ മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംസ്ഥാന പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു. പോലീസ് ഹെഡ്ക്വാർട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കവി വിനോദ് വൈശാഖി മുഖ്യാതിഥി ആയി. ഭരണഭാഷാ വാരാഘോഷമായി ആചരിക്കുന്ന നവംബർ ഒന്നു മുതൽ ഏഴ് വരെ ജീവനക്കാർക്കായി മലയാളത്തിൽ ഉപന്യാസം. കഥ, കവിത രചനാ മത്സരങ്ങൾ സംഘടിപ്പിക്കും.



 
എ.ഡി.ജി.പി മാരായ കെ.പത്മകുമാർ, ഡോ.ഷേക്ക് ദർവേഷ് സാഹിബ്, പോലീസ് ഹെഡ്ക്വാർട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments