Recent-Post

മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധനിച്ച് കളക്ടർ ഉത്തരവ് ഇറക്കി



വിഴിഞ്ഞം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധനിച്ചു. നവംബർ 28 മുതൽ ഡിസംബർ നാല് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ ത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.



അതേസമയം വിഴിഞ്ഞത്ത് സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വെറുതെ വിടണമെന്ന ആവശ്യം മുന്നോട്ടുവെച്ചാണ് പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ മൂന്നു പൊലീസ് ജീപ്പ് തകർത്തു. കൂടുതൽ പൊലീസുകാരെ സ്ഥലത്തെത്തിച്ച് സംഘർഷാവസ്ഥ നിയന്ത്രക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. നിരവധി പൊലീസുകാർക്കും പ്രാദേശിക മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.


Post a Comment

0 Comments