Recent-Post

കെജെയു ജില്ലാ മാധ്യമ പഠന ക്യാമ്പ് മങ്കയത്ത്

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് 10 ലക്ഷം രൂപയുടെ അപകട പരിരക്ഷ പദ്ധതി നടപ്പിലാക്കാനും ജില്ലാ മാധ്യമ പഠന ക്യാമ്പ് ഡിസംബർ 5,6 തീയതികളിൽ പാലോട് മങ്കയം ഇക്കോ ടൂറിസം സെൻററിൽ നടത്താനും കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.



 
തിരുവനന്തപുരം പൂർണാ മീറ്റിങ് ഹാളിൽ ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമിതിയംഗം എം പല്ലിശേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിജു കൊപ്പം റിപ്പോർട്ട് അവതരിപ്പിച്ചു. എസ്ടി ബിജു, ശിവാ കൈലാസ്, വിമൽകുമാർ കഴക്കൂട്ടം തുടങ്ങിയവർ സംസാരിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
  0  

    




Post a Comment

0 Comments