നെടുമങ്ങാട് സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. കുടുംബ സുഹൃത്തായിരുന്ന സൈജു ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സൈജുവിനെതിരെ നേരത്തെയും പീഡന പരാതി ഉയർന്നിരുന്നു.
പരാതിക്കാരിയായ യുവതിയും ഇൻസ്‌പെക്ടർ സൈജുവും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. ഈ ബന്ധം മുതലെടുത്താണ് സൈജു ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. പല വാഗ്ദാനങ്ങളും സൈജു നൽകിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. മലയിൻകീഴിൽ ജോലി നോക്കിയിരുന്നപ്പോൾ സൈജുവിനെതിരെ പീഡന പരാതി രജിസ്റ്റർ ചെയ്തിരുന്നു. അന്ന് വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതേതുടർന്നാണ് സൈജുവിനെ മലയിൻകീഴ് നിന്ന് കൊച്ചി കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റിയത്. ഇതിനിടെയാണ് നെടുമങ്ങാട് സ്വദേശിയായ യുവതിയും ഇയാൾക്കെതിരെ പീഡന പരാതിയുമായി രംഗത്ത് വന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.