Recent-Post

നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മാലമോഷ്ടാവിനെ പിടികൂടി

നെടുമങ്ങാട്: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മാലമോഷ്ടാവിനെ പിടികൂടി. പാലക്കാട് കെടുമ്പ വില്ലേജിലെ ചായക്കടമുക്ക് തെക്കേക്കുളം സ്വദേശിയും, ഇപ്പോള്‍ തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപം മൈത്രി ഗാര്‍ഡന്‍ ഒളിയത്ത് വിളാകത്ത് വീട്ടില്‍ താമസിക്കുന്ന എം.സുമിത്ര(27)യെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൊളിക്കോട് സ്വദേശിനി റജിലബീവി കൊച്ചുമകളോടൊപ്പം തൊളിക്കോട്ടുള്ള വീട്ടിലേക്ക് പോകാനായി വിതുര ബസ്സിലേക്ക് കയറുന്നതിനിടെ കൊച്ചുമകളുടെ കഴുത്തില്‍ കിടന്ന 7 ഗ്രാം തുക്കം വരുന്ന സ്വര്‍ണ്ണ മാല വലിച്ചു പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.


 
ഉടന്‍ തന്നെ ബഹളം വച്ച് യാത്രക്കാര്‍ ഇവരെ തടഞ്ഞുവച്ച് പോലീസിന് കൈമാറി. പുന്നപ്ര, നോര്‍ത്ത് പറവൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നീ പോലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാന സ്വഭാവമുള്ള കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.


എസ്‌ഐമാരായ റോജാമോന്‍, കെ.ആര്‍.സൂര്യ, എസ്സിപിഓ സി.ബിജു, സിപിഓ സുനിത എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

  


    
  0  

    




Post a Comment

0 Comments