
നെടുമങ്ങാട്: ബഡ്സ് റീഹാബിലിറ്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘടനം നഗരസഭ ചെയർപേർസൻ സി എസ് ശ്രീജ നിർവഹിച്ചു. നെടുമങ്ങാട് നഗരസഭയുടെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംസാരവൈകല്യം ഉള്ള കുട്ടികളെ സ്പീച് ബിഹെവിയർ തെറാപ്പിയിലൂടെ കണ്ടെത്തി പരിഹരിക്കുന്നതിനായാണ് ബഡ്സ് റീഹാബിലിറ്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചത്.


ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ രവീന്ദ്രൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ ഹരികേശൻ നായർ, വസന്തകുമാരി, ശ്യാമള, ബിന്ദു, പുലിപ്പാറ കൃഷ്ണൻ, റഫീഖ്, സജിത എന്നിവർ ആശംസകൾ അർപ്പിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ വിദ്യ എ സ് റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കാർത്തിക, സിഡിഎസ് ചെയർപേർസൻ റീജ, സീനത്ത്, അങ്കൻവാടി പ്രവർത്തകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ബഡ്സ് സ്കൂൾ ടീച്ചർ രാജിമോൾ നന്ദി അർപ്പിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.