Recent-Post

വെള്ളനാട് കരുണാസായിയിൽ ഒരാൾ തലയ്ക്കടിയേറ്റ് മരിച്ചു

വെള്ളനാട്: വെള്ളനാട് കരുണാസായി പുനരധിവാസ കേന്ദ്രത്തിൽ ഒരാൾ തലയ്ക്കടിയേറ്റ് മരിച്ചു. കഴക്കൂട്ടം സ്വദേശി വിജയനാണ്(50) കൊല്ലപ്പെട്ടത്. രാത്രി ഏഴര മണിയോടെയാണ് സംഭവം. വരാന്തയിൽ ഇരിക്കുകയായിരുന്ന വിജയൻ്റെ തലയിലേക്ക് കൊല്ലം സ്വദേശി ബിജോയ് (25) ചെടിച്ചട്ടി എടുത്ത് എറിയുകയായിരുന്നു.


വിജയൻ്റെ നിലവിളി കേട്ട് അസ്വസ്ഥനായ ബിജോയ് ഗേറ്റ് കടന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കരുണാസായി അധികൃതരും വിവരമറിഞ്ഞെത്തിയ ആര്യനാട് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ബിജോയിയെ തെരഞ്ഞെങ്കിലും കിട്ടിയില്ല. വിജയനെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രകോപനമില്ലാതെയാണ് അക്രമം നടന്നതെന്ന് കരുണാസായി അധികൃതർ പറഞ്ഞു.



 
  


    
    

    




Post a Comment

0 Comments