
'ഗംഗാമല പൊതുശ്മശാനം' എന്ന പേരിൽ നിർമ്മിച്ച പൊതുശ്മശാനം ചെറിയ ഉദ്യാന മാതൃകയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ മേലാംകോട് വാർഡിൽ ഗംഗാമല കോളനിയിലാണ് പൊതുശ്മശാനം നിർമ്മിച്ചത്. വൈദ്യുതിയും ഗ്യാസും ഉപയോഗിച്ചു പ്രവർത്തിക്കുന്ന രീതിയിലാണ് ശ്മശാനം സജ്ജമാക്കിയിട്ടുള്ളത്. ആര്യനാട്, വെള്ളനാട്, പൂവച്ചൽ, ഉഴമലയ്ക്കൽ എന്നീ നാല് പഞ്ചായത്തിലുള്ളവർക്ക് ശ്മശാനത്തിന്റെ പ്രവർത്തനം സഹായമാകും. ശവസംസ്കാര ചടങ്ങുകൾക്കായി ഏറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയ്ക്കും ഇതോടെ മാറ്റമാകും.

ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ 2017-18ൽ 66 ലക്ഷം രൂപ മുടക്കിയാണ് ശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. 40 ലക്ഷം രൂപ ചെലവഴിച്ച് ശ്മശാനത്തിലേക്കുള്ള 800 മീറ്റർ റോഡും സഞ്ചാരയോഗ്യമാക്കി. റർബൻ മിഷൻ ഫണ്ടിന് പുറമെ പഞ്ചായത്ത് പ്ലാൻ ഫണ്ടും നിർമ്മാണത്തിനായി വിനിയോഗിച്ചു. സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരുന്ന 50 സെന്റോളം വരുന്ന പുറമ്പോക്ക് ഭൂമി പഞ്ചായത്ത് ഏറ്റെടുത്താണ് ശ്മശാനം നിർമ്മിച്ചത്. ബിപിഎൽ വിഭാഗക്കാർക്ക് 2500 രൂപയും, എപിഎൽ വിഭാഗക്കാർക്ക് 3500 രൂപയുമാണ് നിരക്ക്. ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മൂന്ന് തൊഴിലാളികളെയും ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.