പന്തളം: ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ കണ്ണൻ ചിത്രശാല, വിഷ്ണു രാജ്, വിദ്യാ മിഥുൻ, ഷാൻ്റി, ശ്രീജിത്ത് കുമാർ, ദിനേശ് നായർ, അജിത്ത് കൃഷ്ണൻ, വിശാഖ് എന്നിവരും കുമാരി അളകനന്ദയും ആണ് ഹൃസ്വ ചിത്രത്തിലെ അഭിനേതാക്കൾ.
സംവിധായകനായ അമ്പാടി തന്നെയാണ് എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. തുമ്പമൺ, തട്ട, പന്തളം എന്നീ പ്രദേശങ്ങളിലായി ഷൂട്ടിങ്ങ് പൂർത്തിയായി. എഡിറ്റിങ്ങ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഹൃസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളിലും യൂടൂബിലും റിലീസ് ചെയ്യും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.