Recent-Post

ലഹരിവിരുദ്ധ ക്യാമ്പയിൻ കൂട്ടയോട്ടം വി.കെ പ്രശാന്ത് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കേരള പോലീസ് സംഘടിപ്പിച്ച കൂട്ടയോട്ടം തിരുവനന്തപുരത്ത് വി.കെ പ്രശാന്ത് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു.

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പോലീസ് സംഘടിപ്പിച്ച കൂട്ടയോട്ടം വി.കെ പ്രശാന്ത് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

 

രാവിലെ 6.30 ന് കവടിയാർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമാപിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ നേതൃത്വത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഓട്ടത്തിൽ പങ്കെടുത്തു. നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും കൂട്ടയോട്ടത്തിൽ പങ്കാളികളായി.

സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നയിക്കുന്ന കൂട്ടയോട്ടത്തിന്റെ ദൃശ്യം


ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സമാപനച്ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ഉദ്യോഗസ്ഥരും കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.

സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നയിക്കുന്ന കൂട്ടയോട്ടത്തിന്റെ ദൃശ്യം

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


 
  


    
    

    




Post a Comment

0 Comments