Recent-Post

വാഹനാപകടത്തിൽ സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു

നെടുമങ്ങാട്: വാഹനാപകടത്തിൽ സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. നെടുമങ്ങാട് നെട്ട ബോബെ വില്ലയിൽ ജീന (40) ആണ് മരിച്ചത്. വാളിക്കോട് നെട്ടയിൽ വെച്ച് ജീനയും ഭർത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.


അപകടത്തിൽ ജീന തെറിച്ച് വീണ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ഇരുവരും നെടുമങ്ങാട് നിന്ന് വരുകയായിരുന്നു. വാളിക്കോട് നിന്നും വന്ന ടിപ്പർ ലോറി ബുള്ളറ്റിന്റെ സൈഡിൽ തട്ടിയതിനെ തുടർന്നാണ് അപകടമെന്നാണ് വിവരം. അപകടത്തെ തുടർന്ന് ബൈക്കിന് പിന്നിലിരുന്ന ജീന ടിപ്പറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.




ശരീരത്തിലൂടെ ടയർ കയറി ഇറങ്ങി സംഭവസ്ഥലത്ത് വെച്ചു തന്നെ ഇവർ മരണപ്പെട്ടു. നെടുമങ്ങാട് പോലീസ് കേസെടുത്തു. നവജീവൻ സ്കൂൾ ടീച്ചറാണ് മരിച്ച ജീന.

 
  


    
    

    




Post a Comment

0 Comments