Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മൂഴി ഐര പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടാനുള്ള ശ്രമം വിഫലമായി

മൂഴി: മണ്ണയിൽ ഐര പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടാനുള്ള ശ്രമം വിഫലമായി. ഒന്നര മാസം മുൻപ് നാട്ടുകാർ കണ്ട കൂറ്റൻ പെരുമ്പാമ്പ് ആണ് ഇപ്പോഴും നാടിനെ ഭീതിയിൽ ആഴ്ത്തുന്നത്. രണ്ടാഴ്ച മുൻപ് ഒരു നായയെയും ഇക്കഴിഞ്ഞ ബുധനാഴ്ച ആടിനെയും കൊന്നിരുന്നു. ശേഷം സമീപത്തെ ഇഷ്ടിക നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ചുള്ള കുളത്തിലേക്ക് പെരുമ്പാമ്പ് പോയതായി നാട്ടുകാർ പറയുന്നു. ആനാട് പഞ്ചായത്തിലെ തീർഥങ്കര വാർഡിൽപെട്ട ഐര എന്ന സ്ഥലത്താണ് സംഭവം. ഇന്നലെ പെരുമ്പാമ്പിനെ പിടികൂടാൻ നാട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയും വനംവകുപ്പ് വോളന്റിയറിനെ സ്ഥലത്തു എത്തിച്ചു പരിശോധിക്കുകയും ചെയ്തു. കാടുപിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കിയെങ്കിലും പെരുമ്പാമ്പിനെ പിടികൂടാനായില്ല. 



നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments