Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ജെഎംഎ ഓണാഘോഷ പരിപാടി വയോജനങ്ങൾക്കൊപ്പം നടത്തി

നെടുമങ്ങാട്: ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന്റെ നേതൃത്വത്തിൽ നെടുമങ്ങാട് മുത്താംകോണം സാംസ്കാരിക നിലയത്തിൽ വയോജനങ്ങൾക്കൊപ്പം ഓണാഘോഷപരിപാടികൾ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നെടുമങ്ങാട് വാർഡ് കൗൺസിലർ ഒ ഉഷ നിർവഹിച്ചു. ചടങ്ങിൽ കർമ്മശ്രഷ്ഠ അവാർഡ് അഡ്വ. പി ആശയ്ക്കും, സേവനരത്ന അവാർഡ് അജി.എം.എയ്ക്കും നൽകി ആദരിച്ചു. നൂറോളം പേർക്ക് ഓണക്കാടിയും ഓണസദ്യയും ഉണ്ടായിരുന്നു. 


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ജെഎംഎ സംസ്ഥാന സെക്രട്ടറി D. അജിത്കുമാർ ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. സംസ്ഥാന മെമ്പർ പ്രനീഷ് പ്രദീപ്, സജു എസ് നെയ്യാറ്റിൻകര, സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ ജില്ലാ കമ്മിറ്റി മെമ്പർ ഷീജ, തുടങ്ങിയവർ പങ്കെടുത്തു.


 
  


    
    

    




Post a Comment

0 Comments