Recent-Post

നെടുമങ്ങാട് പതിനൊന്നാം കല്ലിൽ നവവധു തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ

നെടുമങ്ങാട്: പതിനൊന്നാം കല്ലിൽ നവവധു തൂങ്ങിമരിച്ചു. സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലോട് സ്വദേശി ബിജു ടൈറ്റസിനെ (29)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂർക്കട സ്വദേശി സംജിത (28)യാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. 


സെപ്റ്റംബർ എട്ടിനാണ് നവവധു പതിനൊന്നാം കല്ലിലെ വാടക വീട്ടിൽ ഫാനിൽ ഷാൾ കുരുക്കി തൂങ്ങി മരിച്ചത്. രാവിലെ 11 മണിയോടെ യാണ് സംഭവം. നാലുമാസം മുമ്പാണ് ബിജുവും സംജിതയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. ബിജു കൺസ്ട്രഷൻ വർക്ക് ചെയ്യുന്നയാളാണ്.


ഇരുവരും തമ്മിൽ ചെറിയ വഴക്ക് ഉണ്ടായിരുന്നു. ഇതേത്തുടർന്ന് സംജിത പിണങ്ങി തന്‍റെ വീട്ടിൽ പോയി നിന്നിരുന്നു. ബിജു 6ാം തീയതി പോയി സംജിതയെ തിരികെ വിളിച്ച് കൊണ്ടുവന്നു. അവിടെ വച്ചു സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തർക്കങ്ങൾ ഉണ്ടാവുകയും ഇതുമായി ബന്ധപ്പെട്ടു ബിജു സംജിതയെ അടിക്കുകയും ചെയ്തു. തുടർന്ന് ഇരുനില വീട്ടിന്‍റെ മുകളിലെ റൂമിൽ സംജിത തൂങ്ങി മരിക്കുകയായിരുന്നു. ഇത് ബിജു കാണുകയും ഉടൻ തന്നെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ബന്ധുകളുടെ പരാതിയിലാണ് ബിജുവിനെ പാലോട് കുടുംബ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തത്.

 
  


    
    

    




Post a Comment

0 Comments