Recent-Post

വിഴിഞ്ഞം തുറമുഖത്തെ സമരക്കാർക്കെതിരെ ഗവർണർ



വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമരക്കാരുടെ ആശങ്ക കേൾക്കുന്നതിനായി സമര സമിതി നേതാക്കളെ അദ്ദേഹം രാജ്ഭവനിലേക്ക് വളിപ്പിച്ചു. ഉച്ചക്ക് 12.15ന് ലത്തീൻ അതിരൂപത വികാരി ഫ. യൂജിൻ പെരേരയടക്കം സമര സമിതിയിലെ മൂന്ന് പേർ ഗവർണറുമായി കൂടിക്കാഴ്ച നടത്തും.


സംസ്ഥാന സർക്കാറുമായി നേരിട്ട് ഏറ്റുമുട്ടൽ നടത്തുന്ന ഗവർണർ തന്റെ പരിധിക്ക് പുറത്തുള്ള പല വിഷയങ്ങളിലും ഇടപെടുന്നതായ ആരോപണം ശക്തമാണ്. ഇതിനെ തുടർച്ചെയന്നോണമാണ് ഇപ്പോൾ വിഴിഞ്ഞം സമരക്കാരെ കാണുന്നത്. നേരത്തെ വിഴിഞ്ഞം സമരക്കാർ സംസ്ഥാന സർക്കാറുമായി പ്ല തവണ ചർച്ച നടത്തിയിരുന്നു.


എന്നാൽ ഇത് അംഗീകരിക്കാതിരുന്ന സമര സമിതി പ്രതിഷേധം തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമര സമിതി സർക്കാറുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണറെ കാണുന്നത്. നേരത്തെ അനുമതി വാങ്ങിയാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. നേരത്തെ സംസ്ഥാന നിയമസഭ പാസാക്കിയ ലോകായുക്ത, സർവകലാശാല ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ അറിയിച്ചിരുന്നു. തുടർന്ന് ഈ ബില്ലുകൾ ഒഴിവാക്കി മറ്റ് അഞ്ച് ബില്ലുകളിൽ ഇന്ന് ഒപ്പുവെക്കുകയും ചെയ്തിരുന്നു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments