Recent-Post

കല്ലാറിൽ വിനോദ സഞ്ചാരികളുടെ കാർ മലവെള്ളത്തിൽ ഒലിച്ചുപോയി



കല്ലാർ: മീൻമുട്ടി വെള്ളച്ചാട്ടം കണ്ടതിനു ശേഷം മടങ്ങിയ തിരുനെൽവേലി സ്വദേശികളായ വിനോദ സഞ്ചാരികളുടെ കാർ മലവെള്ളത്തിൽ ഒലിച്ചുപോയി. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പൊന്മുടി സംസ്ഥാന ഹൈവേയിൽ നിന്നു മീൻമുട്ടിയിലേക്കു പോകുന്ന ചപ്പാത്ത് റോഡ‍ിൽ ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.



മീൻമുട്ടി സന്ദർശിച്ച ശേഷം കാറിൽ പ്രധാന റോഡിലേക്കു വരുമ്പോഴാണ് മലവെള്ളം എത്തിയത്. ചപ്പാത്ത് കടക്കാമെന്ന ധാരണയിൽ കാർ മുന്നോട്ട് എടുത്തെങ്കിലും പകുതി എത്തിയപ്പോൾ വാഹനം തോട്ടിലേക്കു മറിയുമെന്ന സ്ഥിതിയായി. കാറിൽ ഉണ്ടായിരുന്ന 3 പേരും സമീപത്ത് ഉണ്ടായിരുന്ന വനം അധികൃതരുടെ നിർദേശ പ്രകാരം ഡോർ തുറന്നു പുറത്തേക്കു ചാടി.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments