Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നന്ദിയോട്ട് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

നന്ദിയോട്: നെടുമങ്ങാട് - തെങ്കാശി പാതയിൽ നന്ദിയോടിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഓട്ടത്തിനിടെ പുകഉയർന്നത് ശ്രദ്ധയിൽപെട്ട ഉടൻ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. നന്ദിയോട് ചുണ്ടക്കരിക്കകത്താണ് സംഭവം.


വിതുരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. വാഹനം പൂർണ്ണമായും കത്തി നശിച്ചു. പനക്കോട് സ്വദേശിയുടെ കാറാണ് കത്തി നശിച്ചത്.

കെ ഫോൺ പ്രവർത്തികളുടെ ഭാഗമായുള്ള ജോലിക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒപ്റ്റിക്കൽ ഫൈബർ ജോയിന്റ് ചെയ്യുന്ന മെഷീൻ ഉൾപ്പടെ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശംനഷ്ടം ഉണ്ടായതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം നെടുമങ്ങാട് കരിപ്പൂരിലും കാർ കത്തി നശിച്ചിരുന്നു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments