Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കുളിയ്ക്കുന്നതിനിടയിൽ കാണാതായ സ്കൗട്ട്സ് ആൻ്റ് ഗൈഡ് സെൻ്ററിലെ ജീവനക്കാരൻ്റെ മൃതദേഹം കണ്ടെത്തി

പാലോട്: കുളിയ്ക്കുന്നതിനിടയിൽ കാണാതായ സ്കൗട്ട്സ് ആൻ്റ് ഗൈഡ് സെൻ്ററിലെ ജീവനക്കാരൻ്റെ മൃതദേഹം കണ്ടെത്തി. പാലോട് സത്രക്കുഴി രാജി നിവാസിൽ എം എസ് സാജിയാണ് (60) മരിച്ചത്. പാലോട് പമ്പ് ഹൗസിന് സമീപം വാമനപുരം നദിയിൽ കുളിക്കുന്നതിനിടെയാണ് സാജിയെ കാണാതായത്.

 
 

പാലോട് പോലീസിന്റെയും, വിതുര ഫയർ ഫോഴ്സിന്റെയും, തിരുവനന്തപുരത്ത് നിന്നെത്തിയ സ്കൂബ ടീമിൻ്റയും നേതൃത്വത്തിൽ നടന്ന തിരച്ചിലിനൊടുവിൽ ഉച്ചയോടെ കടവിൽ നിന്നും കുറച്ച് മാറി മുതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ട് ആശുപത്രിയിലേക്ക് മാറ്റി. പാലോട് സ്കൗട്ട് ആൻ്റ് ഗൈഡ് സെൻ്ററിലെ ജീവനക്കാരനായിരുന്നു സാജി.

 
  


    
    

    




Post a Comment

0 Comments