Recent-Post

നെടുമങ്ങാട്‌ അഗ്രിഫെസ്റ്റ് 2022ന് തുടക്കമായി

നെടുമങ്ങാട്‌: കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 10 ദിവസം നീളുന്ന അഗ്രിഫെസ്റ്റ് 2022ന് തുടക്കമായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിലിന്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 


എസ്.എസ്.ബിജു സ്വാഗതം പറഞ്ഞു.സർക്കാർ, അർദ്ധസർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ സംരംഭങ്ങളുടെയും വൈവിധ്യ പൂർണ്ണമായ സ്റ്റാളുകൾ ഉണ്ട്. സപ്ലൈകോ ഉല്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാകുന്ന പവലിയൻ ശ്രദ്ധേയമായി. കാർണിവൽ, അമ്യൂസ്മെന്റ് പാർക്കുകൾ, ഫുഡ് ഫെസ്റ്റിവൽ-കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ പ്രദർശനങ്ങൾ,വിവണന മേള എന്നിവ സജ്ജീകരിച്ചതായി സ്വാഗതസംഘം ചെയർമാൻ അഡ്വ. ആർ.ജയദേവനും കൺവീനർ ആർ.മധുവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

കർഷക സംവാദങ്ങൾ,സെമിനാറുകൾ,കലാ പരിപാടികൾ,കാർഷിക മത്സരങ്ങൾ,മെഗാ കാർഷിക തിരുവാതിര തുടങ്ങിയവ അരങ്ങേറും.23ന് ജില്ലാ സമ്മേളനം കൊടിമര-പതാക ജാഥകൾ ചന്തമുക്കിൽ സംഗമിക്കും.പ്രതിനിധി സമ്മേളനം എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും കർഷക റാലിയും പൊതു സമ്മേളനവും എ.വിജയരാഘവനും ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ പി.എസ്.പ്രശാന്ത്, എസ്.എസ്.ബിജു, എസ്.ആർ.ഷൈൻലാൽ എന്നിവരും പങ്കെടുത്തു.

 
  


    
    

    




Post a Comment

0 Comments