Recent-Post

അഗ്രിഫെസ്റ്റ് 2022 സമാപിച്ചു

നെടുമങ്ങാട്: അഗ്രിഫെസ്റ്റ് 2022 സമാപിച്ചു. അവസാനദിവസം തടിച്ചുകൂടിയത് ആയിരങ്ങള്‍. കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെടുമങ്ങാട് കല്ലിംഗല്‍ ഗ്രൗണ്ടില്‍ പത്തു ദിവസമായി നടന്ന കാര്‍ഷിക- വ്യാവസായിക -വിജ്ഞാന പ്രദര്‍ശനമേളയ്ക്ക് തിങ്കളാഴ്ചയാണ് തിരശ്ശീലവീണത്.


 

സെപ്തംബര്‍ പതിനേഴിന് ആരംഭിച്ച ഫെസ്റ്റ് വൻവിജയമായി. ആരംഭംമുതല്‍ അവസാനംവരെ ജനങ്ങളുടെ കുടുംബസമേതമുള്ള ഒഴുക്കായിരുന്നു മേളഗ്രൗണ്ടിലേക്ക്‌. കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിനുള്ള പൊതുയോഗത്തിന് മേളഗ്രൗണ്ടായിരുന്നു വേദി. യോഗത്തിനു ശേഷം അതേവേദിയില്‍ നടന്ന നാടന്‍പാട്ടുകളുടെ അവതരണത്തോടെയാണ് മേള സമാപിച്ചത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

അഗ്രിഫെസ്റ്റ് വന്‍ വിജയമാക്കാന്‍ സഹകരിച്ച മുഴുവന്‍ ജനങ്ങളോടും സംഘാടകസമിതി ചെയര്‍മാന്‍ ആര്‍ ജയദേവനും മറ്റു ഭാരവാഹികളും നന്ദി അറിയിച്ചു.
 
  


    
    

    




Post a Comment

0 Comments