നെടുമങ്ങാട്: സ്വാതന്ത്ര്യ സമരം സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരം കൂടെയായിരുന്നു. അതിൻ്റെ പ്രത്യക്ഷ ഉദാഹരങ്ങളാണ് വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകളും മാപ്പെഴുതി പിന്തിരിഞ്ഞ സംഘപരിവാര ശക്തികളും എഴുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാജ്യം സ്വതന്ത്രയായി എന്ന് കമ്യൂണിസ്റ്റുകൾ തിരിച്ചറിയാൻ മുക്കാൽ നൂറ്റാണ്ടെടുത്തു. രാഷ്ട്രീയ ശത്രുക്കളെപ്പോലും ഒരുമിച്ച് ചേർത്തു നിർത്തുന്ന രാഷ്ട്രീയ പാരമ്പര്യമാണ് കോൺഗ്രസ്സിൻ്റേത്. അതിനാലാണ് കോൺഗ്രസ്സിൻ്റെയും ഗാന്ധിജിയുടെയും നയങ്ങളോട് ശത്രുത പുലർത്തിയിരുന്ന ബി.ആർ.അംബേദ്കറെ സർക്കാരിൻ്റെ ഭാഗമാക്കിയ സമീപനമാണ് കോൺഗ്രസ്സിൻ്റേത്. ഇന്നായിരുന്നെങ്കിൽ അംബേദ്കറുടെ വീട്ടിൽ ഇ.ഡി.പരിശോധന നടത്തിയേനെ. തുടർ ഭരണമെന്നത് അഹങ്കരിക്കാനുള്ള അധികാരപാത്രമല്ല, കെ റയിലിനെക്കുറിച്ച് ഇപ്പോൾ കേൾക്കാനില്ല. തീവ്രവലതുപക്ഷ സർക്കാരാണ് കേരളം ഭരിക്കുന്നത്. കരാർ തൊഴിലാളികളെ വച്ച് കെ.എസ്.ആർ.ടിസിയെ കൊല്ലുകയാണ്. കെ എസ് ഇ ബിയും ബിവറേജസും പോലും നഷ്ടത്തിലാണ്. ബസ് ചാർജ് ,വെള്ളക്കരം ,വൈദ്യൂത ചാർജ് ,വസ്തു നികുതി, രജിസ്ട്രേഷൻ ഫീസ് തുടങ്ങി സകലമാന ചാർജുകളും വർദ്ധിപ്പിച്ച ജന വിരുദ്ധ സർക്കാർ ആണിത്. റോഡിലെ കുഴികളെക്കുറിച്ച് പരസ്യം കൊടുത്ത സിനിമ കാണരുതെന്ന് പ്രചാരണം നടത്തുന്ന ഫാസിസ്റ്റുകളാണ് ഇവരെന്നും വിഡി സതീശൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവ സങ്കൽപ പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പാലോട് രവി പ്രതിപക്ഷ നേതാവിൽ നിന്നും ദേശീയ പതാക ഏറ്റുവാങ്ങി. തുടർന്ന് നെടുമങ്ങാട് മാർക്കറ്റ് ജംഗ്‌ഷനിൽ നിന്നാരംഭിച്ച പദയാത്ര പത്താംകല്ല് വരെ നീണ്ടു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ് അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. പാലോട് രവി, കെപി ശ്രീകുമാർ, പ്രതാപചന്ദ്രൻ, കരകുളം കൃഷ്ണപിള്ള, വിഎസ് ശിവകുമാർ, കല്ലയം സുകു, എൻ ബാജി, തേക്കട അനിൽകുമാർ, ആനാട് ജയൻ, നെട്ടിച്ചിറ ജയൻ, ചിറമുക്ക് റാഫി, എസ് എ റഹീം, ചെല്ലാങ്കോട് ജ്യോതിഷ്, കരിപ്പൂർ ഷിബു, കരകുളം സുകുമാരൻ, കാവ് വിള മോഹനൻ, മരുതൂർ വിജയൻ, എൻ ഫാത്തിമ, മണ്ണൂർക്കോണം, സജാദ്, ബാഹുൽ കൃഷ്ണ, വെമ്പായം മനോജ് തുടങ്ങിയവർ സംസാരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.