പനവൂർ: പനവൂരിൽ പൊതുപ്രവർത്തകനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ മേലെ കല്ലിയോട് അൻസർ മനസിലിൽ സെന്തിൽ എന്ന് വിളിക്കുന്ന അൻസർ (34)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി മദ്യ കച്ചവടം നടത്തിയത് പൊതുപ്രവർത്തകനായ പരാതിക്കാരൻ ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന കമ്പിവഴി കൊണ്ട് തലക്കടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ഏഴരയോടെ പനവൂർ ജംങ്ഷനിൽ വച്ചാണ് സംഭവം. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും റൗഡി ലിസ്റ്റിൽ പേരുള്ള ആളാണെന്നും നെടുമങ്ങാട് പോലീസ് അറിയിച്ചു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സൂര്യ കെ ആർ, റോജേമോൻ, അനിൽകുമാർ പിവി, സിപിഒ ജാവദ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.