Recent-Post

നെടുമങ്ങാട് ഠൗണിലെ റോഡുകളുടെ ശോചനീയ അവസ്ഥ; ഠൗൺ റോഡ് ഉപരോധിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് ഠൗണിലെ റോഡുകളുടെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് പ്രകടനവും ഉപരോധവും നടത്തി. യുവമോർച്ച നെടുമങ്ങാട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു ഉൽഘടനം ചെയ്തു സംസാരിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഠൗൺ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ പ്രസാദ് മോഹൻ, യുവമോർച്ച സംസ്ഥാന സമിതി അംഗം വീണ, ജനറൽ സെക്രട്ടറി പ്രസാദ്, ഏരിയ പ്രസിഡന്റ്‌ ശാലു, കരകുളം ഏരിയ ജനറൽ സെക്രട്ടറിസുജിത്, ബിജെപി മണ്ഡലം സെക്രട്ടറി ബിന്ദു ശ്രീകുമാർ, രതീഷ് പ്ലാത്തറ, ഠൗൺ ഏരിയ പ്രസിഡന്റ്‌ തുളസി ധരൻ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മല്ലിക തുടങ്ങിയവർ നേതൃത്വം നൽകി.
 
  


    
    

    




Post a Comment

0 Comments