Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട്ട് പോക്‌സോ കേസ് പ്രതി പൊലീസിനെ കണ്ട് ഓടി കിണറ്റിൽ വീണു; പിന്നെ പറയണോ...???

നെടുമങ്ങാട്: പോക്‌സോ കേസ് പ്രതി പൊലീസിനെ കണ്ട് ഓടി കിണറ്റിൽ വീണു. നെടുമങ്ങാട് അരശുപറമ്പ് സ്വദേശിയായ ജിബിനാണ് കിണറ്റിൽ വീണത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പോക്സോ കേസിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചയാളാണ് ജിബിൻ.




2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ജിബിൻ വിചാരണക്ക് ഹാജരായില്ല. തുടർന്ന് തിരുവനന്തപുരം അഡീഷനൽ ഡിസ്ട്രിക്ട് പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ടുമായി നെടുമങ്ങാട് പൊലീസ് മഫ്തിയിൽ ജിബിന്റെ വീട്ടിലെത്തിയതും ഇയാൾ ഓടി. മതിൽ ചാടി നേരെ വീണത് പൊട്ടക്കിണറ്റിൽ, വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഒടുവിൽ പൊലീസ് അനുനയിപ്പിച്ച് ഇയാളെ കിണറ്റിൽ നിന്നും കയറ്റി അറസ്റ്റ് ചെയ്യുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു.

 
  


    
    

    




Post a Comment

0 Comments