നെടുമങ്ങാട്: പരാതിക്കാരിയുടെ വീട്ടിൽ കയറി ആക്രമിച്ച പ്രതി പിടിയിൽ. കരകുളം കണ്ണണിക്കോണം പള്ളിത്തറയിൽ പള്ളിത്തറ വീട്ടിൽ സുനിൽ എന്ന് വിളിക്കുന്ന അഖിൽ (29) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നിർദേശ പ്രകാരം എസ്എച്ച്ഒ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സൂര്യ കെ ആർ, ഭവനേന്ദ്രൻ പി, എസ്പിസിഒ വിജയൻ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു.
പരാതിക്കാരി ഇയാളുടെ കൂടെ ചെല്ലാത്തത്തിലുള്ള വിരോധത്തിൽ ഇയാൾ മകൾ വീട്ടിലില്ലാത്ത സമയത്ത് പ്രതി വെട്ടുകത്തിയുമായി വീട്ടിൽ അതിക്രമിച്ചു കയറി കൂടെചെന്നില്ലെങ്കിൽ പരാതിക്കാരിയെയും മകളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിൽ ആയത്. ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുള്ളയാളാണ്
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നിർദേശ പ്രകാരം എസ്എച്ച്ഒ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സൂര്യ കെ ആർ, ഭവനേന്ദ്രൻ പി, എസ്പിസിഒ വിജയൻ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.