ആറ്റിങ്ങൽ: ആറ്റിങ്ങൽ – വക്കം റൂട്ടിൽ സർവീസ് നടത്തുന്ന സുധീർ ബസ് ഉടമയെയും ബസ്സിലെ ജീവനക്കാരെയും വെട്ടിപരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചു ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. സിഐറ്റിയു തിരുവന്തപുരം ജില്ലാ കമ്മറ്റിയും ബസ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ പത്തുമണിക്ക് ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും.

വക്കത്ത് ഓട്ടോയിൽ എത്തിയ സംഘം സ്വകാര്യ ബസ് ഉടമയായ സുധീറിനെയും കൂടെ ഉണ്ടായിരുന്ന ബസ് ജീവനക്കാരെയും വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. വക്കം ചന്ത റോഡിൽ പെട്രോൾ പമ്പിനു മുന്നിലാണ് സംഭവം. ഓട്ടോയിൽ എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ബസ് ഒതുക്കി ഇടാൻ എത്തിയപ്പോൾ ഓട്ടോയിൽ എത്തിയ സംഘം ബസ് ജീവനക്കാരെ ആക്രമിക്കുകയും അത് കണ്ട് തടഞ്ഞപ്പോഴാണ് സുധീറിനെ സംഘം വെട്ടിയത്. പരിക്കേറ്റ സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പോലീസ് കേസെടുത്തു. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചെന്ന് കടയ്ക്കാവൂർ പോലീസ് പറഞ്ഞു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.