Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

"ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു

കരിപ്പൂര്: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കരുപ്പൂര് പനങ്ങൊട്ടേലയിലെ ഹൈടെക് പോളി ഹൌസിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ അധ്യക്ഷയായിരുന്നു.

ഉത്പാദനരംഗത്ത് നമ്മുടെ കുടുംബങ്ങളെ നയിക്കുന്ന പ്രവർത്തനം ത്രിതലപഞ്ചായത്ത് മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയവയുടെ പൂർണ്ണ ശ്രദ്ധയിൽ പദ്ധതി നടപ്പാക്കി വരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ ജനങ്ങള വ്യാപകമായി കൃഷിയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും അണ്ടൂർക്കോണം പഞ്ചായത്തിൽ നാൽപത് ഏക്കറിലധികം സ്ഥലത്ത് നെൽകൃഷിയും പതിനെട്ടു ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയും നടത്തിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നഗരസഭയുടെ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് ഹൈട്ടെക്ക് പോളി ഹൌസ് നിർമിച്ചത്. എട്ട് ലക്ഷം രൂപ ചെലവഴിച്ച് ആറായിരം ചതുരസ്ര അടിയിലാണ് നിർമ്മാണം. കാർഷിക മേഖലയായ നെടുമങ്ങാട്ടെ കർഷകർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് നെടുമങ്ങാട് ചെയർപേഴ്സൺ പറഞ്ഞു.

നെടുമങ്ങാട് നാഗസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ പി വസന്തകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി സതീശൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത, കൗൺസിലർമാരായ പുലിപ്പാറ കൃഷ്ണൻ, പുങ്കുമ്മൂട് അജി, സുമയ്യ മനോജ്, സംഗീത രാജേഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു എസ് സൈമൺ, റഷ്യ ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോമി ജേക്കബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. നെടുമങ്ങാട് കൃഷി ഫീൽഡ് ഓഫീസർ പി സുനിമോൾ നന്ദി അറിയിച്ചു.
 
  


    
    

    




Post a Comment

0 Comments