Recent-Post

നിള ഫൗണ്ടേഷൻ ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളനാട്: നിള ഫൗണ്ടേഷൻ സന്നദ്ധ പ്രവർത്തകർക്കായി ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളനാട് മിത്രനികേതനിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച, കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള 38 ഓളം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. അരുവിക്കര എം. എൽ. എ അഡ്വ. ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങൾ സാന്നിധ്യം കൊണ്ടും ആശയങ്ങൾ കൊണ്ടും സമ്പന്നമാക്കി. 


സാമൂഹ്യ പ്രവർത്തന മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച സന്നദ്ധ പ്രവർത്തകരെ ആദരിക്കുകയും ഒപ്പം മികച്ച സന്നദ്ധ പ്രവർത്തകരെ വാർത്തെടുക്കുന്നിനുതകുന്ന സെക്ഷനുകൾ സംഘടിപ്പിക്കുകയും ചെയ്തു. അസ്സിസ്റ്റന്റ് എക്സ്സ് കമ്മീഷണർ ടി അനികുമാർ ഉദ്ഘാടനം ചെയ്യത സമാപന സമ്മേളനത്തിൽ വെച്ച് ക്യാമ്പിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.


കേരളത്തിൽ സന്നദ്ധസേവനത്തിന് നേതൃത്വം നൽകുന്ന സംഘടനയായ നിള ഫൗണ്ടേഷന്റെ തിരഞ്ഞെടുക്കപ്പെട്ട ലീഡേഴ്സിനെ സമൂഹത്തിന്റെ നന്മയ്ക്ക് ഉപകരിക്കാൻ ആവശ്യമായ ട്രെയിനിങ് ആണ് നടന്നത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഉൾപ്പെടെ സമൂഹത്തിൽ പലരുടെയും നുഭവങ്ങളും ക്ലാസ്സുകളും അടങ്ങിയതായിരുന്നു ഈ ക്യാമ്പ്. കഴക്കൂട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന നിള ഫൌണ്ടേഷൻ വ്യത്യസ്തമായ രീതികളിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്നത്.


 
  


    
    

    




Post a Comment

0 Comments