Recent-Post

ചലച്ചിത്ര – സീരിയൽ താരം നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

ചലച്ചിത്ര – സീരിയൽ താരം നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 83 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം.മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. പ്രായാധിക്യത്താലുള്ള രോഗങ്ങളാൽ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.
ബ്ലെസി- മമ്മൂട്ടി ചിത്രം കാഴ്ചയിലെ മുത്തച്ഛൻ വേഷം ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് സിനിമാജീവിതം ആരംഭിച്ചത്.


ആനച്ചന്തം, കാളവർക്കി, ശീലാബതി, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു.
 
  


    
    

    




Post a Comment

0 Comments