ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി കളക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. കളക്ടറേറ്റിലെ ഒന്നാം നിലയിൽ ആണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചത്. പൊതുജനങ്ങൾക്കും ഹെൽപ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താം.
വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാർ കാർഡുമായി വോട്ടർപട്ടികയെ ബന്ധിപ്പിക്കുന്നത്. വളരെ ലളിതമായ മാർഗ്ഗങ്ങളിലൂടെ തന്നെ പൊതു ജനങ്ങൾക്ക് ആധാർ കാർഡ് വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാം.
www.nvsp.in, വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവായിലൂടെ ഓൺലൈനായി ആധാർ ബന്ധിപ്പിക്കാം.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.