Recent-Post

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 40,000 രൂപ പിഴയും

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. കോട്ടയ്ക്കകം ഒന്നാം പുത്തൻ തെരുവിൽ റ്റി സി 40 / 164 ൽ ചിന്ന ദുരൈ (55)നെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിശിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും കൂടുതൽ കിടക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞിട്ടുണ്ട്. പിഴ തുകയിൽ മുപ്പതിനായിരം രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം.





2020 ഏപ്രിൽ 24 കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയിൽ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തൻ തെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺക്കുട്ടി സംഭവ ദിവസം സഹോദരനും കൂട്ടുകാരുമായി പ്രതിയുടെ വീടിന് മുന്നിൽ ഒളിച്ച് കളിക്കുകയായിരുന്നു. പീഡിപ്പിക്കണം എന്ന ഉദ്ദേശത്തോടെ പ്രതി പെൺകുട്ടിയോട് തൻ്റെ വീടിനുള്ളിൽ കയറി ഒളിച്ചിരിക്കാൻ പറഞ്ഞു. പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി. സഹോദരൻ ഒളിക്കാൻ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് കൂട്ടുകാരോട് പറയുകയും വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഫോർട്ട് എസ് ഐമ്മാരായ എസ്.വിമൽ, സജു എബ്രഹാം എന്നിവരാണ് അന്വഷണം നടത്തിയത്. പ്രതി ജയിലിൽ കിടന്ന കാലയളവ് കുറച്ചിട്ടുണ്ട്.

 
  


    
    

    




Post a Comment

0 Comments