നെടുമങ്ങാട്: ചികിത്സയിലായിരുന്ന ഗ്രേഡ് എസ്ഐ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നെടുമങ്ങാട് വാണ്ട ഗാന്ധിനഗർ അദീപ് ഭവനില്‍ സനൽ കുമാർ (52) ആണ് മരിച്ചത്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയ്ക്കുശേഷം ലീവെടുത്തു വീട്ടില്‍ വിശ്രമിക്കുക ആയിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിലെ കട്ടിലില്‍ ഇരിക്കെ കുഴഞ്ഞ് നിലത്തു വീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അഞ്ച് വർഷമായി പട്ടം എസ് യു റ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സുപ്രിയ, മക്കള്‍: അദീപ്, ദേവദത്ത്, അഭിദത്ത്

സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.