നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ദേശീയപതാകയെ അപമാനിച്ചു എന്ന കാരണത്തിലാണ് മാരായമുട്ടം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റോഡരികിലെ പുറമ്പോക്ക് കൈയേറിയാണ് അഗസ്റ്റിൻ കട സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു . കടക്ക് സമീപത്തെ ഭൂമിയില്‍ നാട്ടുകാർ വെള്ളിയാഴ്ച രാത്രി സ്ഥാപിച്ച സ്തംഭം ഇയാൾ പിഴുതുമാറ്റി സമീപത്തെ വീട്ടിലിട്ടിരുന്നു. വീട്ടുകാര്‍ എതിര്‍ത്തപ്പോൾ സ്തംഭം സ്ഥലത്തെത്തിച്ച് മുങ്ങി. ഹര് ഘര്‍ തിരംഗയുടെ ഭാഗമായി ശനിയാഴ്ച രാവിലെ നാട്ടുകാര്‍ പതാകയുയര്‍ത്തിയ ശേഷവും ഇയാള്‍ സ്തംഭം പിഴുതെറിയുകയായിരുന്നു.
നാട്ടുകാര്‍ സംഘടിച്ചെത്തി ദേശീയപതാക പുനഃസ്ഥാപിച്ചപ്പോള്‍ വീണ്ടും പിഴുതെറിയാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. ഇത് സംഘര്‍ഷത്തിനിടയാക്കി. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.