Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

71-ാമത് ആൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ്; 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കേരളാ പോലീസിന് വെങ്കലം

പിരപ്പൻകോട്: 71-ാമത് ആൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കേരളാ പോലീസിന്റെ ആർ.രാകേഷ് വെങ്കല മേഡൽ നേടി. ബി.എസ്.എഫ് ന്റെ മന്ദാർ എ.ദിവസ്, സി.ആർ.പി.എഫിന്റെ മനു.ബി.എം എന്നിവർ യഥാക്രമം സ്വർണ്ണ, വെള്ളി മെഡലുകൾ കരസ്ഥമാക്കി.


കേരളാ പോലീസ് സ്പോർട്സ് ടീം അംഗമായ ആർ രാകേഷ് 2018 ലെ നാഷണൽ പോലീസ് മീറ്റിൽ 4 × 100 മീറ്റർ മെലെ റിലേയിൽ വെങ്കല മെഡലും 2019 ലെ നാഷണൽ പോലീസ് മീറ്റിൽ 4 X 200 മീറ്റർ റിലേയിൽ സ്വർണ്ണമെഡലും നേടിയ കേരളാ പോലീസ് ടീമിലെ അംഗമാണ്. 2019 ലെ നാഷണൽ പോലീസ് മീറ്റിൽ 1500, 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വ്യക്തിഗത ഇനത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. 2017 ൽ കേരളാ പോലീസിൽ സർവ്വീസിൽ പ്രവേശിച്ച രാകേഷ് തിരുവനന്തപുരം കാലടി സ്വദേശിയാണ്. നിലവിൽ എസ്.എ.പി ബറ്റാലിയനിൽ ഹവിൽദാർ ആണ്.


 
  


    
    

    




Post a Comment

0 Comments