Recent-Post

കശ്മീരിലേക്കുളള സ്കേറ്റിങ് യാത്രയ്ക്കിടെ വാഹനാപകടത്തിൽ മരിച്ച അനസ് ഹജാസിന് ജന്മനാടിന്റെ അന്ത്യാജ്ഞലി


വെഞ്ഞാറമൂട്: കശ്മീരിലേക്കുളള സ്കേറ്റിങ് യാത്രയ്ക്കിടെ വാഹനാപകടത്തിൽ മരിച്ച അനസ് ഹജാസിന് ജന്മനാടിന്റെ അന്ത്യാജ്ഞലി. വെഞ്ഞാറമൂട് മാമൂട് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച അനസിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് എത്തിയത്. ഹരിയാനയിലെ പിംഗ്പാറിൽ വച്ച് ടാങ്കർ ലോറിയിടിച്ചാണ് അനസ് മരിച്ചത്.

ഹരിയാനയിൽ നിന്ന് അനസിന്റെ മൃതദേഹം ഉച്ചയോടെ വെഞ്ഞാറമൂട് പുല്ലമ്പാറയിലെ വീട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നിരവധി വാഹന അകമ്പടികളോടെ വിലാപയാത്രയായാണ് വെഞ്ഞാറമൂട് എത്തിച്ചത്. വെഞ്ഞാറമൂട് മാമുട് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച അനസിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് എത്തിയത്.

മേയ് 29-നാണ് കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ സ്കേറ്റിങ് ബോഡിലെ യാത്രയ്ക്ക് അനസ് പുറപ്പെട്ടത്. ലക്ഷ്യത്തിലെത്താൻ പുരുങ്ങിയ ദിവസങ്ങൾ മാത്രമുളളപ്പോഴാണ് ഹരിയാനയിലെ പിംഗ് ചോർ പൊലീസ് സ്റ്റേഷന് സമീപം ടാങ്കർ ലോറിയിടിച്ച് അനസിന്റെ മരണം. പുല്ലമ്പാറ അഞ്ചാംകല്ല് സ്വദേശി വേങ്ങയിൽ അലിയാർ കുഞ്ഞിന്റെ മകനാണ് 31 കാരനായ അനസ് ഹജാസ്.

 
  


    
    

    




Post a Comment

0 Comments