വിതുര: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ആനപ്പാറ വാർഡ് തല ഉദ്ഘാടനം ആനപ്പാറ ഗവ.ഹൈ സ്കൂളിൽ വച്ച് നടന്നു. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലത, കൃഷി ഓഫീസർ അനാമിക, ഹെഡ്മിസ്ട്രസ് ബീനറാണി, PTA പ്രസിഡന്റ് ഷംന, വൈസ് പ്രസിഡന്റ് രാജേഷ്, അധ്യാപകരായ അഭിലാഷ്, ഡോ.ഷിബു, ADS അംഗങ്ങളായ വത്സല, ദീപ തുടങ്ങിയവർ സംബന്ധിച്ചു.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.