Recent-Post

വിതുരയിൽ പന്ത്രണ്ട് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം

പന്ത്രണ്ടു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം

വിതുര: പന്ത്രണ്ട് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തായ സുരേഷ് കുമാറും വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഈ അവസരങ്ങളില്‍ പിതാവിന്റെ സാന്നിധ്യത്തില്‍ തന്നെ കുട്ടിയോട് ഇയാള്‍ പല തവണ അപമര്യാദയായി പെരുമാറി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

സുരേഷ് കുമാര്‍ കുട്ടിയുടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ അയച്ച് കൊടുത്തതായും പരാതിയിലുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ വിതുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


 
  


    
    

    




Post a Comment

0 Comments