പനവൂർ: നെടുമങ്ങാട് മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. പനവൂർ വെളംകുടി റോഡരികത്ത് വീട്ടിൽ ഫൈസൽ (24), പനവൂർ വെളംകുടി കൊച്ചാനായികോണത് വീട്ടിൽ അൽ അമീൻ (21) എന്നിവരെയാണ് ഫൈസലിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് ചെറു പൊതികളാക്കിക്കൊണ്ടിരിക്കവേ പിടികൂടിയത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരം റൂറൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.ടി. രാസിതിന് കിട്ടിയ രഹസ്യവിവരത്തിനെ തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡ് ഒരു മാസത്തിലേറെ രഹസ്യ നിരീക്ഷണം നടത്തിയാണ് ഇവരെ പിടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇവരുടെ പക്കൽ നിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ കൈയിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിതുര മേഖലയിൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ രണ്ട് യുവാക്കളെ പിടികൂടി വിതുര പൊലീസിന് കൈമാറിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് അറിയിച്ചു.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.