Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എട്ടാംകല്ലിൽ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

കരകുളം: എട്ടാംകല്ലിൽ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. കെല്‍ട്രോണ്‍ ജങ്ഷന് സമീപം കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അടിത്തറ കെട്ടാനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കാട്ടാക്കട ഊരൂട്ടമ്പലം സ്വദേശികളായ വിനയചന്ദ്രന്‍, ഷിബു എന്നിവരാണ് മരിച്ചത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന മണ്ണ് മാറ്റി ഇവരെ പുറത്തെടുത്ത് ഒരാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും മറ്റൊരാളെ പേരൂർക്കട ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



 
  


    
    

    




Post a Comment

0 Comments