Recent-Post

വില്പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിലായി

നെടുമങ്ങാട്: വില്പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിലായി. ചെല്ലാംകോട് തച്ചരികോണത്തു പാണോട് കിഴക്കുംകര വീട്ടിൽ മിച്ചൻ എന്ന് വിളിക്കുന്ന അഖിനെ (22) യാണ് അറസ്റ്റ് ചെയ്തത്.


കാർ ആവശ്യകാർ എന്ന വ്യാജേന വിളിച്ചുവരുത്തി തച്ചരികൊണം ജംഗ്ഷനു സമീപം വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വില്പനയ്ക്കായി ചെറു പൊതികളായി സൂക്ഷിച്ച 50 ഗ്രാമോളം കഞ്ചാവും ഒരു കത്തിയുമാണ് പിടിച്ചെടുത്തത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്പന തടയുന്നതിനായി നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടാണ് പിടികൂടിയത്.

 
  


    
    

    




Post a Comment

0 Comments