വർക്കല: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം കഴിഞ്ഞ സംഭവത്തിൽ യുവാവ് പിടിയിൽ. വർക്കല ഇലകമൺ വി.കെ.ഹൗസിൽ പ്രണബ് (28) ആണ് പിടിയിലായത്. ഇയാളുമായി 2018 മുതൽ അടുപ്പത്തിലായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
ഇരുവരുടെയും ബന്ധം ഇരു വീട്ടുകാർക്കും അറിയാമായിരുന്നതായും വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ പ്രണബ് ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് യുവതി 2021 സെപ്റ്റംബറിൽ പരാതി നൽകുകയും തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു.
രണ്ടുവർഷത്തിനകം യുവതിയുമായുള്ള വിവാഹം നടത്താമെന്ന് പൊലീസിനോടു പ്രണബ് സമ്മതിക്കുകയും രേഖാമൂലം എഴുതി നൽകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ വിട്ടയച്ചത്. അതിനുശേഷം പ്രണബ് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഇതറിഞ്ഞാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഇയാളെ അയിരൂർ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.