Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിതുരയിൽ രക്ഷാപ്രവർത്തനത്തിനെതിയ ഫയർ ഫോഴ്സ് വാഹനത്തിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ്‌ ഒടിഞ്ഞു വീണു

വിതുര കാണിത്തടത്തിൽ രക്ഷാപ്രവർത്തനത്തിനെതിയ ഫയർ ഫോഴ്സ് 
വിതുര: വിതുര ഐസറിനു സമീപം കാണിത്തടം സെറ്റിൽമെന്റിൽ കനത്തമഴയിൽ കുടുങ്ങി കിടന്നവരെ രക്ഷിക്കാൻ എത്തിയ വിതുര ഫയർഫോർസിന്റെ വാഹനത്തിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. വാഹനത്തിലെ ഉദ്യോഗസ്ഥർ രക്ഷപ്രവർത്തനത്തിനായി പിറത്തിറങ്ങിയപ്പോൾ ആയിരുന്നു അപകടം. ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. നാശ നഷ്ടങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല..

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

അതേ സമയം കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ അൽപ്പം സമയം മുൻപ് വിതുര ഫയർഫോഴ്സ് ന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. പോലീസ്, ഫയർ ഫോഴ്സ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

പൊന്മുടി, മീൻമുട്ടി, കല്ലാർ, മങ്കയം ഉൾപ്പടെയുള്ള ടൂറിസം കേന്ദ്രങ്ങൾ താൾക്കാലികമായി അടച്ചതായി ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ തിരുവനന്തപുരം വനംഡിവിഷൻ അറിയിച്ചു.


 
  


    
    

    




Post a Comment

0 Comments