നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി നെടുമങ്ങാട് പോലീസിന്റെ പിടിയിലായി. കരിപ്പൂരിന് സമീപം താമസക്കാരനായ സ്റ്റമ്പർ അനീഷ് (32) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ നെടുമങ്ങാട് ബസ് സ്റ്റേഷൻ പരിസരത്തുനിന്ന് വാണ്ടയിലേക്ക് ഓട്ടോറിക്ഷയിൽ ഓട്ടം വിളിച്ചു കൊണ്ടു പോയ ശേഷം വാണ്ട ജംഗ്ഷനിലെത്തി 50 രൂപ കൂലി ചോദിച്ചപ്പോൾ ഡ്രൈവറോട് നിനക്ക് ഓട്ടോ കൂലി വേണോ എന്ന് ചോദിച്ച് ഷർട്ടിനു കുത്തിപിടിച്ച് ഭീഷണിപ്പെടുത്തിയും ഓട്ടോഡ്രൈവറുടെ പോക്കറ്റിൽ കിടന്ന 12200 രൂപയും സാംസങ് മൊബൈൽ ഫോൺ പിടിച്ചുപറിച്ചു കവർച്ച നടത്തുകയും കയ്യിലുണ്ടായിരുന്ന കത്തി കാണിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നവെന്ന് പോലിസ് പറഞ്ഞു.
നിരവധി പോലീസ് സ്റ്റേഷനുകളിലായി 21 കേസുകളും കൂടാതെ ഗുണ്ടാ നിയമത്തിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ആളുമാണ് ഇയാൾ. നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സബ്ഇൻസ്പെക്ടർ സൂര്യകെ.ആർ,സുരേഷ് കുമാർ എസ്.ഐ ഷാജി, എസ്.സി.പി.ഒ ബിജു, മാധവൻ, പ്രസാദ്, സി.പി.ഒ മാരായ ശരത്,അജിത്ത് ഇർഷാദ്,ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.