Recent-Post

അധ്യാപക പരിശീലന പരിപാടി

സംസ്ഥാനത്തെ കോളേജുകളിലെ അദ്ധ്യാപകർക്ക് ഓൺലൈൻ വിദ്യാഭ്യാസ രീതിയിൽ സാങ്കേതികപരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും മൂഡിൽ അധിഷ്ഠിതമായ ലേർണിങ് മാനേജ്മെൻറ് സിസ്റ്റം (എൽ. എം. എസ്) നടപ്പിലാക്കുന്നതിനുമായി സർക്കാർ ആവിഷ്കരിച്ച ഡിജികോൾ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും കേരള ഡിജിറ്റൽ സർവകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന അടുത്ത ബാച്ചിനുള്ള പരിശീലന പരിപാടി ജൂലൈ 15 ന് ആരംഭിക്കും.കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ. ലജീഷ് വി. എൽ ൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ് പരിശീലനപരിപാടി നയിക്കുന്നത്. 5 ദിവസം നീളുന്ന പരിശീലനം ജൂലൈ 21ന് അവസാനിക്കും. സർവകലാശാല/കോളേജ് അദ്ധ്യാപകർക്ക് സൗജന്യമായാണ് പരിശീലനം നല്കുന്നത്. കോളേജിലെ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പരിശീലനത്തിന് താല്പര്യമുള്ള കോളേജുകളുടെ പ്രിൻസിപ്പൽമാർ അധ്യാപകരുടെ പേരും മറ്റ് വിശദാംശങ്ങളും mskshec@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 7561018708, 9495027525


Post a Comment

0 Comments