Recent-Post

ചമ്പക്കുളം മൂലം ജലോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളാ പോലീസ് ടീമിന് സംസ്ഥാന പോലീസ് മേധാവിയുടെ ആദരവ്

തിരുവനന്തപുരം: ചമ്പക്കുളം മൂലം ജലോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളാ പോലീസ് ടീമിന് സംസ്ഥാന പോലീസ് മേധാവിയുടെ ആദരവ്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ടീം അംഗങ്ങൾക്ക് പോലീസിന്റെ ഉപഹാരം സമ്മാനിച്ചു.


ആദ്യമായാണ് കേരളാ പോലീസ് ചമ്പക്കുളം വളളം കളിയിൽ ഒന്നാം സ്ഥാനം നേടുന്നത്. 120 പേരടങ്ങിയ പോലീസ് സംഘമാണ് വളളം കളിയിൽ പങ്കെടുത്തത്. ടീം കോച്ച് കൂടിയായ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാർ.പി.ആർ ആണ് വളളംകളി ടീമിന്റെ ലീഡിംഗ് ക്യാപ്റ്റൻ.

 
  


    
    

    




Post a Comment

0 Comments