Recent-Post

വിതുരയിൽ യുവതിക്ക് നേരെ ലൈംഗികാക്രമണം

യുവതിക്ക് നേരെ ലൈംഗികാക്രമണം
വിതുര: യുവതിക്ക് നേരെ ലൈംഗികാക്രമണം. ആളില്ലാത്ത പ്രദേശത്ത് തടഞ്ഞു നിർത്തി നഗ്നത പ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ആനാട് കുന്നത്തുമല സ്വദേശി വിപിൻ ശ്രീകുമാർ(33) ആണ് അറസ്റ്റിലായത്.



ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് യുവതിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. അതിക്രമം തടയാൻ ശ്രമിച്ച യുവതിയെ ഇയാൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കൂടാതെ ഒപ്പമുണ്ടായിരുന്ന, അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ മകനെ മർദിച്ചതായും പരാതിയുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

 
 
  


    
    

    




Post a Comment

0 Comments