Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഹൈഡ്രജനിലേക്ക് മാറാൻ കെഎസ്ആർടിസി

വർദ്ധിച്ചു വരുന്ന ഇന്ധനച്ചെലവിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയ്ക്ക്

തിരുവനന്തപുരം: വർദ്ധിച്ചു വരുന്ന ഇന്ധനച്ചെലവിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയ്ക്ക് ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. അതിനാൽ, ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനിൽ ഓടുന്ന പുതിയ ബസുകൾ വാങ്ങുന്നതിനും നിലവിലുള്ള ബസുകളെ ഹൈഡ്രജനിലേക്ക് മാറ്റുന്നതിനും തീരുമാനമെടുത്തിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഇത്തരത്തിൽ, ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാൻ പത്ത് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡീസലിനെക്കാൾ കുറഞ്ഞ വിലയിൽ ഹൈഡ്രജൻ തദ്ദേശീയമായി നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനായി ഹൈഡ്രജൻ എൻജിൻ വികസിപ്പിച്ച അശോക് ലൈലാൻഡ് കമ്പനിയുടെ സഹായവും കെ.എസ്.ആർ.ടി.സി തേടിയിട്ടുണ്ട്.



 
  


    
    

    




Post a Comment

0 Comments