Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നന്ദിയോട് പച്ചയിലെ ടർഫിൽ ആഡംബര വാഹനവുമായി അതിക്രമിച്ചുകയറി

ടർഫിൽ ആഡംബര വാഹനവുമായി അതിക്രമിച്ചുകയറി
നന്ദിയോട്: പച്ച ശാസ്താ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന സ്പോർട്സ് ടർഫിൽ ആഡംബര വാഹനവുമായി അതിക്രമിച്ചുകയറി അവിടെ ഉണ്ടായിരുന്നവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫ്ലഡ്ലൈറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. നന്ദിയോട് മണ്ണാർകുന്ന് മിഥുനത്തിൽ മിഥുൻ, കള്ളിപ്പാറ സ്വദേശി അഖിൽ എന്നിവരെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം പ്രതികൾ ഒളിവിലായിരുന്നു. പ്രതികൾ പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലിസ് അറിയിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ




പാലോട് ഇൻസ്പെക്ടർ പി ഷാജിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ നിസാറുദ്ദീൻ, റഹീം സിപിഒ മാരായ വിനീത്, സുലൈമാൻ, എസ്.സി.പി.ഒ മാരായ രാജേഷ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




 
  


    
    

    




Post a Comment

0 Comments