Recent-Post

ബൈക്ക് മോഷണം പ്രതികളെ തിരയുന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലിസ്

പാലോട്: പാങ്ങോട്, പേരയം എന്നീ പ്രദേശത്തു നിന്ന് ബൈക്കും കുടവനാട് ആനക്കുഴിയിൽ നിന്ന് ഹെൽമറ്റും മോഷ്ടിച്ച രണ്ടംഗ സംഘത്തിന്റെ സിസിടിവി ദൃശ്യം പൊലീസ് പുറത്തു വിട്ടു. പാങ്ങോട് സ്വദേശിയുടെ KL 21 L 4612 ബൈക്ക് മോഷ്ടിച്ചു അതിൽ ചുറ്റി നടന്നു നന്ദിയോട് ആനക്കുഴിയിലെത്തി പടക്ക നിർമാണ ലൈസൻസി സുശീലന്റെ വീട്ടുമുറ്റത്തിരുന്ന ഹെൽമറ്റ് മോഷ്ടിച്ച ശേഷം പേരയം ത്രിവേണിയിലെത്തി ആരോമലിന്റെ വീടിനു മുന്നിലിരുന്ന KL 21 U 7657 ബൈക്ക് മോഷ്ടിച്ചു. ശേഷം ചെല്ലഞ്ചി, മുളമുക്ക്, അരുവിപ്പുറം,ചുള്ളാളം, മരുതിൻമൂട് വഴി തേമ്പാമൂട് ഭാഗത്തേക്കു കടന്നതായി പൊലീസ് പറഞ്ഞു. പാങ്ങോട് സ്വദേശിയുടെ ബൈക്ക് പിന്നീട് മുതുവിള മുളമുക്ക് ഭാഗത്തും ത്രിവേണിയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് ചുള്ളാളം റബർതോട്ടത്തിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.


 
  


    
    

    




Post a Comment

0 Comments